Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:24 PM

യുഎഇ പ്രസിഡന്റും അജ്മാൻ കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

by Raneesha Razak

ദുബായ് : യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയെ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും പരസ്പരം അഭിവാദ്യങ്ങൾ കൈമാറുകയും സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിവിധ ദേശീയ വിഷയങ്ങൾ ചർച്ച ചെയ്ത ഇരു നേതാക്കളും യു.എ.ഇയുടെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.

You may also like