Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:49 PM

ദുബായ് പോലീസിന്റെ 901 സെന്ററിലേക്ക് വിളിച്ചത് ലക്ഷക്കണക്കിന് ആളുകൾ

by Raneesha Razak

ദുബായ് : ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിനിടെ 2,94,134 കോളുകളും ഇമെയിലുകളും ചാറ്റുകളും കൈകാര്യം ചെയ്ത് ദുബായ് പോലീസിന്റെ 901 കോൺടാക്റ്റ് സെന്റർ. അടിയന്തര സാഹചര്യങ്ങളല്ലാത്ത സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും സഹായമെത്തിക്കുന്നതിലാണ് സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുബായിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി നിലനിർത്തുന്നതിനും ജനങ്ങളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇവിടെ ഉപയോഗിക്കുന്നത്.

കസ്റ്റമർ ഹാപ്പിനസ് സെന്റർ ഡയറക്ടർ അബ്ദുള്ള ഇബ്രാഹിം നൽകുന്ന വിവരമനുസരിച്ച്, 1,94,510 ഫോൺ കോളുകൾ, 48,390 ഇമെയിലുകൾ, 6,237 ഇൻസ്റ്റന്റ് ചാറ്റുകൾ എന്നിവ ഈ കാലയളവിൽ സെന്റർ കൈകാര്യം ചെയ്തു. മൂന്ന് പ്രത്യേക വിഭാഗങ്ങളിലായാണ് ഇതിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗം ജനങ്ങളുടെ അന്വേഷണങ്ങൾക്കും പരാതികൾക്കും മറുപടി നൽകുന്നു. രണ്ടാമത്തെ വിഭാഗം സ്മാർട്ട് ചാനലുകൾ വഴി ലഭിക്കുന്ന അപേക്ഷകളും ഇടപാടുകളും വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു. ഇമെയിൽ, സോഷ്യൽ മീഡിയ, പോലീസ് ഐ (Police Eye) തുടങ്ങിയ സ്മാർട്ട് ആപ്പുകൾ വഴിയുള്ള എഴുത്തുരൂപത്തിലുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകാനാണ് മൂന്നാമത്തെ വിഭാഗം പ്രവർത്തിക്കുന്നത്.

ക്രിമിനൽ, ട്രാഫിക് പരാതികൾ, വിവിധ സർട്ടിഫിക്കറ്റുകൾ നൽകൽ, കമ്മ്യൂണിറ്റി സേവനങ്ങൾ എന്നിങ്ങനെ വലിയൊരു നിര സേവനങ്ങളാണ് 901 സെന്റർ വഴി ലഭിക്കുന്നത്. വിവിധ ഭാഷകളിൽ സഹായം ലഭ്യമാകുന്ന ഈ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

You may also like