Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:24 PM

ജനവാസ മേഖലയിൽ അമിതവേഗതയും അഭ്യാസപ്രകടനവും; ഷാർജയിൽ ഡ്രൈവർ പിടിയിൽ

2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും; വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടും

by Raneesha Razak

ഷാർജ : ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത ഡ്രൈവറെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. താമസക്കാർ നൽകിയ വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. നിയമലംഘനം നടന്ന പ്രദേശത്തെ സ്വകാര്യ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് വാഹനം തിരിച്ചറിഞ്ഞത്. ഡ്രൈവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

ട്രാഫിക് നിയമത്തിലെ ഒന്നാം വകുപ്പ് പ്രകാരം മറ്റ് യാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കുകയോ മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുകയോ ചെയ്യുന്നവർക്ക് കനത്ത പിഴയും ശിക്ഷയും ലഭിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പിടിയിലായ ഡ്രൈവർക്ക് 2,000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. പിടിച്ചെടുത്ത വാഹനം വിട്ടുുകിട്ടുന്നതിനായി 15,000 ദിർഹം വരെ ഫീസായി നൽകേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

You may also like