Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:48 AM

ഷെയ്ഖ് മുഹമ്മദ് ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ സന്ദർശിച്ചു

അഡ്നോക്, എഡ്ജ്, ഐഎച്ച്സി പവലിയനുകൾ സന്ദർശിച്ചു

by Raneesha Razak

അബുദാബി : അബുദാബിയിൽ നടക്കുന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ പ്രദർശനത്തിനിടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തെ പ്രമുഖ കമ്പനികളുടെ പവലിയനുകളിൽ സന്ദർശനം നടത്തി. രാജ്യത്തിന്റെ വ്യവസായ മേഖലയിലെ കരുത്ത് വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം.

അഡ്നോക് (ADNOC) ഗ്രൂപ്പിന്റെ പവലിയനിൽ എത്തിയ അദ്ദേഹത്തിന് കമ്പനിയുടെ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി. ഊർജ്ജ മേഖലയിൽ യുഎഇ കൈവരിച്ച മുന്നേറ്റങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തി.

തുടർന്ന് എഡ്ജ് (EDGE) ഗ്രൂപ്പിന്റെ പവലിയൻ അദ്ദേഹം സന്ദർശിച്ചു. ഉൽപ്പന്നങ്ങളുടെ പ്രാദേശികമായ നിർമ്മാണം, വിതരണ ശൃംഖലയുടെ ശാക്തീകരണം, സ്വദേശി പ്രതിഭകളെ വളർത്തിയെടുക്കൽ, സാങ്കേതിക കണ്ടുപിടുത്തങ്ങൾ എന്നിവയിൽ എഡ്ജ് ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.

ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ (IHC) പവലിയനിലും ഷെയ്ഖ് മുഹമ്മദ് സന്ദർശനം നടത്തി. നിർമ്മാണ മേഖല, സാങ്കേതികവിദ്യ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഐഎച്ച്സിയും അതിന്റെ ഉപകമ്പനികളും നടപ്പിലാക്കുന്ന വൈവിധ്യമാർന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരണം നൽകി. ആയിരത്തി ഇരുന്നൂറിലധികം പ്രദർശകർ പങ്കെടുക്കുന്ന ഈ മേള മെയ് 7-ന് സമാപിക്കും.

You may also like