23
ദുബായ്: ദുബായ് മെട്രോ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള ‘ബ്ലൂ ലൈൻ’ തുരങ്ക നിർമ്മാണത്തിന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. നഗരത്തിലെ ഒമ്പത് പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് 30 കിലോമീറ്റർ നീളമാണുള്ളത്. ഇതിൽ പകുതിയോളം ഭാഗം ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങളായിരിക്കും.
മിർദിഫ്, ഇന്റർനാഷണൽ സിറ്റി, സിലിക്കൺ ഒയാസിസ് തുടങ്ങിയ ഇടങ്ങളെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ 2029-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകളെ കൂട്ടിയിണക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിലെ ഗതാഗത തിരക്ക് കുറയുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗ്ഗം ലഭിക്കുകയും ചെയ്യും.