Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 09:28 AM

ദുബായിൽ ബാങ്ക് ഉപഭോക്താക്കളെ കൊള്ളയടിച്ച പത്തംഗ സംഘത്തിന് തടവുശിക്ഷ

by silvya

ദുബായ് :ബാങ്കുകളിൽ നിന്ന് വൻതുക പിൻവലിച്ചു വരുന്ന ഇടപാടുകാരെ പിന്തുടർന്ന് പണം കവർന്നിരുന്ന പത്തംഗ സംഘത്തെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. 10 ദശലക്ഷം ദിർഹം കവർന്ന കേസിലാണ് നടപടി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ബാങ്കിന് പുറത്തുവെച്ച് ഇടപാടുകാരുടെ ശ്രദ്ധ തിരിക്കുകയും വാഹനങ്ങളുടെ ടയർ പഞ്ചറാക്കി മാറ്റുകയും ചെയ്തായിരുന്നു ഇവർ പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്.

ബാങ്കുകളിൽ എത്തുന്ന ഉപഭോക്താക്കളെ നിരീക്ഷിക്കാൻ സംഘം പ്രത്യേക ആളുകളെ നിയോഗിച്ചിരുന്നു. വലിയ തുകയുമായി പുറത്തിറങ്ങുന്നവരെ പിന്തുടരുകയും അവർ വാഹനം നിർത്തി പുറത്തിറങ്ങുന്ന സമയം നോക്കി പണം തട്ടിയെടുക്കുകയുമായിരുന്നു ഇവരുടെ രീതി. ഇരകളെ ആശയക്കുഴപ്പത്തിലാക്കാൻ പലപ്പോഴും വ്യാജ തർക്കങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ദുബായ് പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് സംഘം വലയിലായത്. വലിയ തുക കൈമാറ്റം ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

You may also like