Loading info...
Home UAE NewsDubaiവ്യാജ ക്യുആർ കോഡുകൾ ശ്രദ്ധിക്കുക ;തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

വ്യാജ ക്യുആർ കോഡുകൾ ശ്രദ്ധിക്കുക ;തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

by silvya




ദുബായ് : ദുബായിലെ പൊതുസ്ഥലങ്ങളിലും പാർക്കിംഗ് ബോർഡുകളിലും പതിച്ചിട്ടുള്ള അനധികൃത ക്യുആർ കോഡുകളും ലിങ്കുകളും സംബന്ധിച്ച് റോഡ് ഉപയോക്താക്കൾക്ക് ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) പാർക്കിൻ (Parkin) അധികൃതരും മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ കോഡുകൾ ഉപയോഗിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും അവരുടെ ഡാറ്റ മോഷ്ടിക്കുന്ന ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ, റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും, പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിന് ഔദ്യോഗിക RTA, Parkin ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഔദ്യോഗിക ചാനലുകൾ വഴി അല്ലാതെ പണം അടയ്ക്കുന്നത് സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിച്ചേക്കാം.

You may also like