15
ബാങ്കിന്റെ കോൾ സെന്റർ വഴിയാണ് അപേക്ഷിക്കേണ്ടത്
500 ദിർഹത്തിന് മുകളിലുള്ള തുകകൾ 3 മുതൽ 12 തവണകളായി അടയ്ക്കാം
യുഎഇയിൽ ഇനി സർക്കാർ സേവനങ്ങളുടെ ഫീസ് തവണകളായി അടയ്ക്കാനുള്ള സൗകര്യം ലഭ്യമാകും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടത്.
500 ദിർഹത്തിന് മുകളിലുള്ള തുകകൾ 3 മുതൽ 12 തവണകളായി അടയ്ക്കാം.
ഉപയോക്താക്കൾ തങ്ങളുടേതായ ബാങ്കിന്റെ കോൾ സെന്റർ വഴിയാണ് തവണയടയ്‌ക്കാനുള്ള അപേക്ഷ നൽകേണ്ടത്.