Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:44 PM

മുബാദല അബുദാബി ഓപ്പൺ ടെന്നീസ് അഞ്ചാം പതിപ്പ് 2027 ജനുവരിയിൽ

by Raneesha Razak
അബുദാബി: യുഎഇയുടെ കായിക തലസ്ഥാനത്ത് ആവേശം വിതറി മുബാദല അബുദാബി ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു. അബുദാബി സ്പോർട്സ് കൗൺസിലിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ ഡബ്ല്യു.ടി.എ 500 (WTA 500) ടൂർണമെന്റ് 2027 ജനുവരി 30 മുതൽ ഫെബ്രുവരി 6 വരെ സായിദ് സ്പോർട്സ് സിറ്റിയിലെ ഇന്റർനാഷണൽ ടെന്നീസ് സെന്ററിൽ നടക്കും.
‘5 യേഴ്സ് സ്ട്രോങ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ടൂർണമെന്റിൽ ലോകത്തിലെ മുൻനിര വനിതാ ടെന്നീസ് താരങ്ങൾ മാറ്റുരയ്ക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 28 സിംഗിൾസ് താരങ്ങളും 16 ഡബിൾസ് ടീമുകളുമാണ് മത്സരിക്കുക. 1.2 മില്യൺ യു.എസ് ഡോളറാണ് ആകെ സമ്മാനത്തുക.
കേവലം മത്സരങ്ങൾക്ക് അപ്പുറം കുടുംബങ്ങൾക്കും ആരാധകർക്കുമായി വിനോദ പരിപാടികളും സജ്ജീകരിക്കും. ആദ്യ വാരാന്ത്യത്തിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾ കാണാനും മുബാദല വില്ലേജ് സന്ദർശിക്കാനുമായി 10 ദിർഹം നിരക്കിൽ ‘വില്ലേജ് പാസ്’ ലഭ്യമാകും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ, ഭിന്നശേഷി (വീൽചെയർ) ടെന്നീസ് മത്സരം ഉൾപ്പെടുത്തിയ ആദ്യ ഡബ്ല്യു.ടി.എ ടൂർണമെന്റ് എന്ന പ്രത്യേകതയും മുബാദല അബുദാബി ഓപ്പണിനുണ്ട്.

You may also like