Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 02:03 PM

യുഎഇയിൽ എത്തുന്ന സന്ദർശകർക്ക് ഇനി മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട് എടുക്കാം

by silvya

യുഎഇ: യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ സഹായിക്കുന്ന ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ (Tourist Identity) പദ്ധതിക്ക് തുടക്കമായി. യുഎഇ സെൻട്രൽ ബാങ്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICP), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (ADCB) എന്നിവർ സംയുക്തമായാണ് ഈ നൂതന സംവിധാനം അവതരിപ്പിച്ചത്.
താമസവിസയില്ലാത്ത സന്ദർശകർക്കും പേപ്പറുകൾ ഉപയോഗിക്കാതെ വളരെ വേഗത്തിൽ അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും.
ICP-യുടെ ബയോമെട്രിക് ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റത്തെ ADCB-യുടെ മൊബൈൽ ബാങ്കിങ് ആപ്പുമായി ബന്ധിപ്പിച്ചാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
അക്കൗണ്ട് തുറക്കുന്നതോടെ സന്ദർശകർക്ക് ഡിജിറ്റൽ ഡെബിറ്റ് കാർഡുകൾ ലഭിക്കും. ഇത് ഉടൻ തന്നെ ദൈനംദിന പണമിടപാടുകൾക്കായി ഉപയോഗിക്കാനും സാധിക്കും.

You may also like