Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:47 AM

പ്രവാസികൾക്ക് ശുഭവാർത്ത; ഗൾഫിലേക്ക് കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

by silvya

ദുബായ്: ഗൾഫ് പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിച്ചു. സാങ്കേതിക കാരണങ്ങളാലും മറ്റും തടസ്സപ്പെട്ടിരുന്ന സർവീസുകളാണ് ഇപ്പോൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും ഗൾഫിലെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.

കേരളത്തില്‍ നിന്നും ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിച്ചു.

കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റ് 10 പ്രധാന നഗരങ്ങളിൽ നിന്നും ഗൾഫിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പുർ, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നീ നഗരങ്ങളിൽ നിന്നാണ് സർവീസുകൾ പുനരാരംഭിച്ചത്.

വേനലവധി ആരംഭിക്കുന്നതോടെ കുടുംബമായി നാട്ടിലേക്ക് വരാനും തിരികെ പോകാനും ഒരുങ്ങുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ തുണയാകും. വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നും യാത്രക്കാർ പ്രതീക്ഷിക്കുന്നു.

You may also like