Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:23 AM

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ബസ് സ്റ്റേഷനുകളിൽ പ്രത്യേക ‘സെൻസറി റൂമുകൾ’ ഒരുക്കി ദുബായ് ആർടിഎ

by silvya

ദുബായ്: ഭിന്നശേഷിയുള്ളവർക്ക് (People of Determination) കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ബസ് സ്റ്റേഷനുകളിൽ പ്രത്യേക ‘സെൻസറി റൂമുകൾ’ (Sensory Rooms) സജ്ജീകരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ദുബായിലെ സത്‌വ, ഊദ് മേത്ത എന്നീ പ്രധാന ബസ് സ്റ്റേഷനുകളിലാണ് നിലവിൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും ആശങ്കകളും കുറച്ച്, അവർക്ക് സുരക്ഷിതവും ശാന്തവുമായ ഒരിടം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ കാഴ്ചയ്ക്ക് ആശ്വാസം നൽകുന്ന രീതിയിലുള്ള ലോ-ലെവൽ ലൈറ്റിങ് സംവിധാനങ്ങളും അവരുടെ സെൻസറി ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള അത്യാധുനിക സൗകര്യങ്ങളും ഈ മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടയിൽ കുട്ടികൾക്ക് ശാന്തമായ അന്തരീക്ഷം ഉറപ്പാക്കാൻ ഇത്തരം കേന്ദ്രങ്ങൾ വലിയ സഹായമാകുമെന്ന് ആർടിഎ വ്യക്തമാക്കി. നഗരത്തിലെ കൂടുതൽ ഇടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

You may also like