Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:26 AM

‘അപകടങ്ങളില്ലാത്ത വർഷം’: ടാക്സി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവുമായി ദുബായ് പോലീസ്

by silvya

ദുബായ്: നഗരത്തിലെ റോഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ‘അപകടങ്ങളില്ലാത്ത വർഷം’ (Year Without Accidents) എന്ന ക്യാമ്പയിനുമായി ദുബായ് പോലീസ്. ഇതിന്റെ ഭാഗമായി ടാക്സി ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ദുബായ് ടാക്സി ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയിൽ എൺപതിലധികം ഡ്രൈവർമാർ പങ്കെടുത്തു.

​റോഡിലെ നിയമങ്ങൾ പാലിക്കുന്നതിലൂടെ അപകടങ്ങൾ എങ്ങനെയൊക്കെ ഒഴിവാക്കാമെന്നും യാത്രക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നും പരിശീലനത്തിൽ വിശദീകരിച്ചു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം ഡ്രൈവിംഗിനിടയിലെ ഏകാഗ്രത നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും പോലീസ് ഉദ്യോഗസ്ഥർ ഡ്രൈവർമാരെ ബോധ്യപ്പെടുത്തി. ദുബായ് റോഡുകളെ ലോകത്തെ ഏറ്റവും സുരക്ഷിതമായ പാതകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഇത്തരം ബോധവൽക്കരണ പരിപാടികൾ തുടർച്ചയായി സംഘടിപ്പിച്ചു വരുന്നത്.

You may also like