Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:05 AM

വിസ് എയർ തിരിച്ചുവരുന്നു, ടിക്കറ്റ് നിരക്ക് 312 ദിർഹംസ് മുതൽ

by digitalbro.in@gmail.com

നവംബർ 20 മുതൽ സർവീസ് ആരംഭിക്കും

യുഎഇയിൽ പ്രവർത്തനം അവസാനിപ്പിച്ച അൾട്രാ-ലോ-കോസ്‌റ്റ് എയർലൈൻ ആയ വിസ് എയർ മാസങ്ങള്ക്ക് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. അടുത്ത മാസം നവംബർ 20 മുതൽ അബുദാബിയിലേക്ക് വിമാനങ്ങൾ വീണ്ടും പറന്നുയരും. വിസ് എയറിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, പോളണ്ടിലെ കാറ്റോവിസ്, ക്രാക്കോവ് നഗരങ്ങളിൽ നിന്ന് യുഎഇ തലസ്ഥാനത്തേക്കുള്ള ആദ്യ സർവീസുകൾ നവംബർ 20ന് ആരംഭിക്കും. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു. ടിക്കറ്റ് നിരക്ക് ഏകദേശം 312 ദിർഹംസ് മുതലാണ് ആരംഭിക്കുന്നത്.

You may also like