Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 04:32 PM

യുഎഇയുടെ വ്യവസായ മുന്നേറ്റം ഇനി യുവത്വം പറയും; ‘ഇൻഡസ്ട്രിയൽ സ്റ്റോറി ടെല്ലേഴ്‌സ്’ പദ്ധതിക്ക് തുടക്കമായി

by Raneesha Razak

അബുദാബി : യുഎഇയുടെ വ്യാവസായിക വളർച്ചയെ ലോകത്തിന് മുന്നിൽ എത്തിക്കാൻ യുവതലമുറയെ സജ്ജരാക്കുന്ന ‘ഇൻഡസ്ട്രിയൽ കണ്ടന്റ് ലീഡേഴ്സ്’ പദ്ധതിക്ക് തുടക്കമായി. വ്യവസായ – നൂതന സാങ്കേതിക മന്ത്രാലയം (MoIAT), അബ്ദുള്ള അൽ ഗുറൈർ ഫൗണ്ടേഷൻ, ഐഎംഐ മീഡിയ അക്കാദമി എന്നിവ സംയുക്തമായാണ് ഈ ദേശീയ പദ്ധതി അവതരിപ്പിച്ചത്. അബുദാബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ ചടങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്.

ഈ വേനൽക്കാലത്ത് ആരംഭിക്കുന്ന നാലുമാസത്തെ പരിശീലന പരിപാടിയിലൂടെ യുവ എമിറാത്തികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള കഥാപ്രസംഗ രീതികളിലും (Storytelling) കണ്ടന്റ് നിർമ്മാണത്തിലും വിദഗ്ധ പരിശീലനം നൽകും. വ്യവസായ മേഖലയെക്കുറിച്ചുള്ള അടിസ്ഥാന അറിവ്, എഐ ടൂളുകൾ ഉപയോഗിച്ചുള്ള മീഡിയ പ്രൊഡക്ഷൻ, തുടർന്ന് സ്വന്തമായി ദേശീയ കണ്ടന്റ് പ്രോജക്റ്റുകൾ ആരംഭിക്കൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നടക്കുക.

യുഎഇയുടെ വ്യവസായ മൂല്യം നൂതനമായ രീതിയിൽ ലോകത്തോട് വിളിച്ചുപറയാൻ പ്രാപ്തിയുള്ള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹസ്സൻ അൽ നുഐമി പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ മാറ്റങ്ങളെ യുവത്വം അവരുടെ ശബ്ദത്തിൽ അവതരിപ്പിക്കുമ്പോൾ അതിന് വലിയ സ്വാധീനം ഉണ്ടാകുമെന്ന് അബ്ദുള്ള അൽ ഗുറൈർ ഫൗണ്ടേഷൻ സിഇഒ ഡോ. സോണിയ ബെൻ ജാഫറും വ്യക്തമാക്കി. രാജ്യത്തിന്റെ അഭിലാഷങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു ദേശീയ ആഖ്യാനം കെട്ടിപ്പടുക്കാൻ ഇതിലൂടെ സാധിക്കും.

You may also like