Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 07:38 PM

സുഡാൻ ആഭ്യന്തര യുദ്ധത്തിൽ പങ്കില്ലെന്ന് യുഎഇ

by Raneesha Razak

അബുദാബി: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ (UN) യുഎഇ മിഷൻ വ്യക്തമാക്കി. യുഎൻ ഇന്റർനാഷണൽ ഫാക്ട്-ഫൈൻഡിംഗ് മിഷൻ (FFM) പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മറുപടിയായാണ് യുഎഇ ഔദ്യോഗിക പ്രസ്താവനയിറക്കിയത്. സുഡാനിലെ നിലവിലെ യുദ്ധത്തിന് കാരണക്കാരായ സുഡാനീസ് സായുധ സേനയും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) നടത്തുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. കൃത്യമായ തെളിവുകളുടെയും നിഷ്പക്ഷമായ പരിശോധനകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാവൂ എന്ന് യുഎഇ ആവശ്യപ്പെട്ടു.
യുഎൻ രക്ഷാസമിതിയുടെ ഉപരോധങ്ങൾ പൂർണ്ണമായി പാലിക്കാൻ യുഎഇ ബാധ്യസ്ഥരാണെന്നും സുഡാനിലേക്ക് നടക്കുന്ന എല്ലാവിധ ആയുധക്കടത്തുകളും സൈനിക സഹായങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സുഡാനിലേക്ക് അനധികൃതമായി ആയുധം കടത്താൻ ശ്രമിച്ച നെറ്റ്‌വർക്കിലെ 13 പ്രതികൾക്കെതിരെയും 6 കമ്പനികൾക്കെതിരെയും അബുദാബി ഫെഡറൽ അപ്പീൽ കോടതിയിൽ യുഎഇ നിയമനടപടി സ്വീകരിച്ച കാര്യം ചൂണ്ടിക്കാട്ടി. സുഡാനിൽ ഉടനടി ഉപാധികളില്ലാത്ത വെടിനിർത്തൽ നടപ്പിലാക്കണമെന്നും, ഇരു പോരാട്ട വിഭാഗങ്ങളിൽ നിന്നും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും സ്വതന്ത്രമായ സിവിലിയൻ ഭരണകൂടം നിലവിൽ വരണമെന്നും യുഎഇ വീണ്ടും ആവശ്യപ്പെട്ടു.

You may also like