Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:55 PM

ഗാസയിലേക്ക് 781 ടൺ സഹായമെത്തിച്ച് യുഎഇ

by Raneesha Razak

അബുദാബി : പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി യുഎഇയുടെ നേതൃത്വത്തിലുള്ള ‘ചിവൽറസ് നൈറ്റ് 3’ (Operation Chivalrous Knight 3) മാനുഷിക ദൗത്യം തുടരുന്നു. ഇതിന്റെ ഭാഗമായി ഈ ആഴ്ച 57 ട്രക്കുകളും 9 ജല ടാങ്കറുകളും അടങ്ങുന്ന നാല് വലിയ സഹായ കാടവാനുകൾ ഗാസ മുനമ്പിൽ പ്രവേശിച്ചു. ഭക്ഷ്യവസ്തുക്കൾ, പാർപ്പിട സാമഗ്രികൾ, ശുദ്ധജലം എന്നിവയുൾപ്പെടെ 781 ടൺ സഹായമാണ് ഈ വാഹനങ്ങളിലൂടെ എത്തിച്ചത്. ഈ ദൗത്യം ആരംഭിച്ചതു മുതൽ ഇതുവരെ 14,290 ട്രക്കുകളിലായി 1,36,439 ടൺ മാനുഷിക സഹായമാണ് യുഎഇ ഗാസയിൽ എത്തിച്ചിട്ടുള്ളത്. ഈജിപ്തിലെ അൽ അരിഷിലുള്ള യുഎഇ ഹ്യുമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്റർ വഴിയാണ് ഭക്ഷണവും മറ്റ് സാധനങ്ങളും ശേഖരിച്ച് ഗാസയിലേക്ക് അയക്കുന്നത്.

.

You may also like