Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:31 PM

ഇസ്താംബുൾ പ്രതിരോധ പ്രദർശനം: യുഎഇ പവിലിയൻ സന്ദർശിച്ചത് അയ്യായിരത്തോളം പേർ

by silvya

ദുബായ് : തുർക്കിയിലെ ഇസ്താംബുളിൽ നടന്ന രാജ്യാന്തര പ്രതിരോധ-എയ്‌റോസ്‌പേസ് പ്രദർശനത്തിൽ (SAHA 2026) യുഎഇയുടെ പവിലിയൻ വലിയ ശ്രദ്ധാകേന്ദ്രമായി. ഇസ്താംബുൾ എക്സ്പോ സെന്ററിൽ നടന്ന നാലു ദിവസത്തെ മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സൈനിക വിദഗ്ധർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടക്കം ഏകദേശം അയ്യായിരത്തോളം പേരാണ് യുഎഇ പവിലിയൻ സന്ദർശിച്ചത്. ആഗോളതലത്തിലെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെടുത്ത ഈ പ്രദർശനത്തിൽ, പ്രതിരോധ രംഗത്തെ യുഎഇയുടെ നൂതന സാങ്കേതികവിദ്യകളും കരുത്തും വിളിച്ചോതുന്നതായിരുന്നു പവിലിയൻ. ശനിയാഴ്ചയാണ് പ്രദർശനം വിജയകരമായി സമാപിച്ചത്.

യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെയും  കൗൺസിലിന്റെയും പിന്തുണയോടെ മോദോൻ കമ്പനിയായ അഡ്‌നെക് ഗ്രൂപ്പാണ് ഈ പവിലിയൻ ഒരുക്കിയത്. പ്രതിരോധ, സുരക്ഷാ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം ശക്തമാക്കാനും ആഗോള കമ്പനികളുമായി പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കാനുമുള്ള യുഎഇയുടെ താൽപ്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകത്തെ മുൻനിര കമ്പനികളിലെ പ്രതിനിധികളും ഉന്നത സൈനിക നേതാക്കളും പവിലിയനിൽ എത്തുകയും യുഎഇ വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. പ്രതിരോധ രംഗത്തെ അറിവുകൾ കൈമാറുന്നതിനും തന്ത്രപരമായ ചർച്ചകൾ നടത്തുന്നതിനുമുള്ള മികച്ചൊരു വേദിയായി ഈ പ്രദർശനം മാറി.

You may also like