Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:32 PM

ശരീരഭാരം കുറയ്ക്കാൻ ഗുളികകൾ ഫലപ്രദമാണോ?

by Raneesha Razak

യുഎഇ : ശരീരഭാരം കുറയ്ക്കാൻ നിരന്തരമായി ശ്രമിക്കുന്നവർക്കായി വിപണിയിലെത്തുന്ന പുതിയ തരം ഗുളികകളും കുത്തിവെപ്പുകളും ആഗോളതലത്തിലും യുഎഇയിലും വലിയ ചർച്ചയായി മാറുകയാണ്. അമിതവണ്ണവും ശരീരഭാരവും നിയന്ത്രിക്കുന്നതിൽ വിശപ്പ് ഉണ്ടാക്കുന്ന ഹോർമോണുകൾ, ഇൻസുലിൻ പ്രതിരോധം, ജനിതക ഘടകങ്ങൾ, ഉപാപചയ പ്രവർത്തനങ്ങൾ (മെറ്റബോളിസം) എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വെയ്‌ഗോവി (Wegovy), റൈബെൽസസ് (Rybelsus) പോലുള്ള ഓറൽ സെമാഗ്ലൂട്ടൈഡ് ഗുളികകളും, ഓസെംപിക് (Ozempic), മൗഞ്ചാരോ (Mounjaro) തുടങ്ങിയ ജിഎൽപി-1 (GLP-1) വിഭാഗത്തിൽപ്പെട്ട കുത്തിവെപ്പുകളും ആധുനിക ചികിൽസാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. പ്രമുഖ വ്യക്തികളുടെ വെളിപ്പെടുത്തലുകളും സോഷ്യൽ മീഡിയയിലെ വലിയ പ്രചാരണങ്ങളും കാരണം യുഎഇയിൽ ഈ മരുന്നുകൾക്കായി വലിയ ആവശ്യക്കാരാണ് ഉള്ളത്. എന്നാൽ ഇവയുടെ ഉപയോഗവും സുരക്ഷിതത്വവും സംബന്ധിച്ച് കൃത്യമായ മെഡിക്കൽ ഉപദേശം തേടേണ്ടത് അനിവാര്യമാണെന്ന് യുഎഇയിലെ പ്രമുഖ ഡോക്ടർമാർ വ്യക്തമാക്കുന്നു.

You may also like