Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:24 AM

കരിയർ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ‘എഡ്യൂഫെയർ’;മുപ്പത്തിയഞ്ചിലേറെ സർവകലാശാലകൾ ഒരേ കുടക്കീഴിൽ

by Raneesha Razak

ദുബായ് : വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായുള്ള മികച്ച അവസരങ്ങൾ പരിചയപ്പെടുത്തുന്ന പത്താമത് ‘ഗൾഫ് ന്യൂസ് എഡ്യൂഫെയർ’ ദുബായിൽ ഇന്ന് ആരംഭിച്ചു. ഷെയ്ഖ് സായിദ് റോഡിലെ ‘ദി എച്ച് ദുബായ്’ ഹോട്ടലിൽ വെച്ചാണ് രണ്ട് ദിവസത്തെ ഈ വിദ്യാഭ്യാസ പ്രദർശനം നടക്കുന്നത്. ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയുടെയും നോളജ് പാർക്കിന്റെയും സീനിയർ വൈസ് പ്രസിഡന്റ് മർവാൻ അബ്ദുൽ അസീസ് ജനാഹി മേള ഉദ്ഘാടനം ചെയ്തു. യുഎഇയിൽ നിന്നും വിദേശത്തുനിന്നുമായി മുപ്പത്തിയഞ്ചിലധികം പ്രമുഖ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്.

സാങ്കേതികവിദ്യ, ബിസിനസ്, ആരോഗ്യരംഗം, എൻജിനീയറിങ് തുടങ്ങി വിവിധ മേഖലകളിലായി ആയിരത്തിയഞ്ഞൂറിലധികം വ്യത്യസ്ത കോഴ്സുകളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് ചോദിച്ചറിയാൻ ഇവിടെ സൗകര്യമുണ്ട്. കോഴ്സുകളുടെ തിരഞ്ഞെടുപ്പ് ലളിതമാക്കുന്നതിനായി വിദഗ്ധർ നയിക്കുന്ന സെമിനാറുകളും കൗൺസിലിങ്ങും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ തിരഞ്ഞെടുക്കാൻ ഈ പ്രദർശനം വലിയ സഹായമാകുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ന് ആരംഭിച്ച പ്രദർശനം നാളെ കൂടി തുടരുന്നതാണ്.

You may also like