Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:39 AM

ദുബായിലെ വെയർഹൗസിൽ തീപിടുത്തം; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് അധികൃതർ

by Raneesha Razak

ദുബായ് : ദുബായിലെ അൽ ഖബൈസി മേഖലയിലുണ്ടായ വെയർഹൗസ് തീപിടുത്തത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ആകാശത്ത് കറുത്ത പുക ഉയർന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത് മേഖലയിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. സാധാരണ നിലയിലുണ്ടായ ഒരു തീപിടുത്തം മാത്രമാണിതെന്നും മറ്റ് അനിഷ്ട സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

ഇന്ന് രാവിലെ 06:12-നാണ് തീപിടുത്തത്തെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിക്കുന്നത്. വെറും ഏഴ് മിനിറ്റിനുള്ളിൽ തന്നെ പോർട്ട് സയീദ്, അൽ ഹമരിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കൃത്യമായ ഇടപെടലിലൂടെ എട്ടു മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പുക ഉയരുന്ന ദൃശ്യങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണെന്നും നിലവിൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

You may also like