Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 24, 2026 | 07:07 PM

‘ഡിജിറ്റൽ ഇനിഷ്യേറ്റീവ് ഓഫ് ദി ഇയർ’ പുരസ്‌കാരം ദുബായ് മീഡിയയ്ക്ക്

by Raneesha Nizar

ദുബായ് : സിംഗപ്പൂരിൽ നടന്ന ഗോവ്മീഡിയ കോൺഫറൻസ് & അവാർഡ്സ് 2026-ൽ ‘ഡിജിറ്റൽ ഇനിഷ്യേറ്റീവ് ഓഫ് ദി ഇയർ – മീഡിയ’ പുരസ്‌കാരം നേടി ദുബായ് മീഡിയ. ഫിഫ അറബ് കപ്പ് 2025 മത്സരങ്ങളിൽ ദുബായ് സ്‌പോർട്‌സ് നൽകിയ മികച്ച ഡിജിറ്റൽ കവറേജിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. മത്സരങ്ങളുടെ പ്രധാന നിമിഷങ്ങൾ, ഗോളുകൾ, വാർത്താസമ്മേളനങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ തത്സമയം എക്സ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൃത്യതയോടെയും വേഗതയോടെയും കാണികളിലേക്ക് എത്തിക്കാൻ ടീമിന് സാധിച്ചു.
ഡിജിറ്റൽ സംപ്രേക്ഷണ അവകാശങ്ങളുമായി ബന്ധപ്പെട്ട് നേരിട്ട സാങ്കേതിക വെല്ലുവിളികൾ മെറ്റയുമായി (Meta) ചേർന്ന് വിജയകരമായി പരിഹരിച്ചാണ് ദുബായ് മീഡിയ ആഗോളതലത്തിൽ ശ്രദ്ധേയമായത്. നൂതന സാങ്കേതികവിദ്യകളും പ്ലാറ്റ്‌ഫോം അധിഷ്ഠിത തന്ത്രങ്ങളും പ്രയോജനപ്പെടുത്തിയതിലൂടെ പ്രേക്ഷകരുടെ പങ്കാളിത്തത്തിലും വളർച്ചയിലും വലിയ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞതായി ദുബായ് മീഡിയ സീനിയർ വൈസ് പ്രസിഡന്റ് സാറ അൽ ജർമൻ വ്യക്തമാക്കി.

You may also like