Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 06:12 PM

നഗരത്തിലെ റോഡ് തുരങ്കങ്ങൾ ഇനി കലാവിസ്മയമാകും; ദുബായ് ആർടിഎയുടെ പുതിയ പദ്ധത

by Raneesha Razak

ദുബായ് : ദുബായ് നഗരത്തിലെ പ്രധാന റോഡ് തുരങ്കങ്ങളെ (Tunnels) മനോഹരമായ കലാരൂപങ്ങളാൽ അലങ്കരിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഒരുങ്ങുന്നു. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിലെ ദൈനംദിന യാത്രകൾക്ക് കൂടുതൽ മിഴിവേകാനും തുരങ്കങ്ങളെ സാംസ്കാരിക അടയാളങ്ങളായി മാറ്റാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ 15 തുരങ്കങ്ങളെയാണ് കലാസൃഷ്ടികൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇത് നാൽപ്പതിലധികം തുരങ്കങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ പദ്ധതിയിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ള കലാകാരന്മാർക്ക് അവസരം നൽകുമെന്നും ഇതിനായുള്ള രജിസ്‌ട്രേഷൻ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദുബായിലെ സാധാരണ പാതകളെ കൂടുതൽ ആകർഷകമാക്കാനുള്ള വലിയൊരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

You may also like