Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:55 PM

ദുബായ് ഹെൽത്ത്‌കെയർ സിറ്റിയിൽ 300 കോടി ദിർഹത്തിന്റെ ‘ദുബായ് ക്രീക്ക് ഗാർഡൻസ്’ വരുന്നു

by Raneesha Razak

ദുബായ് : ദുബായ് ഹെൽത്ത്‌കെയർ സിറ്റി ഫേസ് 2-ൽ (DHCC) ഗ്ലോബൽ പാർട്നേഴ്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 300 കോടി ദിർഹം (3 Billion AED) ചെലവ് പ്രതീക്ഷിക്കുന്ന ‘ദുബായ് ക്രീക്ക് ഗാർഡൻസ്’ റസിഡൻഷ്യൽ പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ദുബായ് ക്രീക്കിന് അഭിമുഖമായി 1,27,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുങ്ങുന്ന ഈ മാസ്റ്റർ പ്ലാൻഡ് പദ്ധതി, ആരോഗ്യ സംരക്ഷണവും ആധുനിക ജീവിതശൈലിയും കോർത്തിണക്കുന്നതാണ്.
പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതി പ്രദേശത്തിന്റെ 70 ശതമാനവും പൂന്തോട്ടങ്ങൾ, പാർക്കുകൾ, കായിക സൗകര്യങ്ങൾ, വെൽനസ് കേന്ദ്രങ്ങൾ എന്നിവയ്ക്കായി മാറ്റിവെക്കും. മേരിയോട്ട് ഇന്റർനാഷണലുമായി സഹകരിച്ച് യുഎഇയിലെ ആദ്യത്തെ വെസ്റ്റിൻ (Westin), റെനൈസൻസ് (Renaissance) ബ്രാൻഡഡ് വസതികൾ ഉൾപ്പെടെ 1,400-ലധികം വസതികളും റിട്ടെയ്ൽ-ഡൈനിംഗ് കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. 2030-ൽ നിർമ്മാണം പൂർത്തിയാകാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033, ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയ്ക്ക് വലിയ പിന്തുണ നൽകും.

You may also like