Loading info...
Home UAE NewsAbudhabiയുഎഇ സ്കൂൾ പ്രവേശനം;
പ്രായപരിധിയിൽ മാറ്റം-
പുതിയ നിയമം 2026 മുതൽ പ്രാബല്യത്തിൽ

യുഎഇ സ്കൂൾ പ്രവേശനം;
പ്രായപരിധിയിൽ മാറ്റം-
പുതിയ നിയമം 2026 മുതൽ പ്രാബല്യത്തിൽ

by silvya




യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ (Age Cut-off) നിർണ്ണായക മാറ്റം വരുത്തിക്കൊണ്ട് എജ്യുക്കേഷൻ, ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിൽ പുതിയ ഉത്തരവ് പുറത്തിറക്കി. 2026-2027 അധ്യയന വർഷം മുതലാണ് ഈ പരിഷ്കാരം പ്രാബല്യത്തിൽ വരിക.
പുതിയ പ്രവേശന വർഷത്തിൽ സ്കൂൾ പ്രവേശനത്തിന് പ്രായപരിധി ഡിസംബർ 31 ആയി നിശ്ചയിച്ചു (മുന്‍പ് ഓഗസ്റ്റ് 31). ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ ആരംഭിക്കുന്ന എല്ലാ സ്കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും ഇത് ബാധകമാണ്. ഏപ്രിലിൽ ആരംഭിക്കുന്ന സ്കൂളുകൾക്ക് മാർച്ച് 31 എന്ന പഴയ മാനദണ്ഡം തുടരും.

നിലവിലെ വിദ്യാർത്ഥികളെ ഇത് ബാധിക്കില്ല.  പുതിയ പ്രവേശനങ്ങൾക്കാണ് നിയമം ബാധകമാകുക. പ്രാരംഭ വിദ്യാഭ്യാസത്തിൽ സമാന അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.

You may also like