74
ദുബായ്: മാധ്യമപ്രവർത്തനവും ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണവും കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള പുതിയ നിയമങ്ങളും ചട്ടങ്ങളും നിലവിൽ വരുന്നു. ദുബായ് മീഡിയ ഓഫീസും ദുബായ് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിവാടിയിലാണ് പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയത്.
ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരം പോസ്റ്റുകൾ ക്രിമിനൽ കുറ്റമായി മാറാൻ സാധ്യതയുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക.