Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:19 PM

ഐക്യത്തിന്റെ 54 വർഷങ്ങൾ

യുഎഇ ദേശീയ ദിനം നാളെ

രാജ്യമെങ്ങും  വിപുലമായ ആഘോഷ പരിപാടികൾ

by silvya




യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ രാജ്യം ഒരുങ്ങി . ദേശീയ ഐക്യം, കൂട്ടായ്‌മയുടെ കരുത്ത്, പുരോഗതി എന്നിവ പ്രതിഫലിപ്പിക്കുന്ന ചലനാത്മകമായ നിറങ്ങളും പ്രമേയങ്ങളിലുമാണ് നഗരങ്ങൾ അലങ്കരിച്ചിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി അബുദാബി കോർണിഷ്, അൽ മഖ്ത പാലം തുടങ്ങിയ പ്രധാന റോഡുകളിലും പാലങ്ങളിലും ഒരുക്കിയിട്ടുള്ള അലങ്കാരങ്ങളാണ് ഈ വർഷത്തെ പ്രധാന ആകർഷണം. കഴിഞ്ഞ 54 വർഷത്തെ യുഎഇയുടെ വളർച്ചയെ അടയാളപ്പെടുത്തുന്ന 54 രൂപങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
സ്ഥാപക നേതാക്കളായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെയും ദീർഘവീക്ഷണത്തെയും പൈതൃകത്തെയും ഓർമ്മിപ്പിച്ചുകൊണ്ട്, ദേശീയ ദിനാഘോഷം പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അഭിമാനവും ആവേശവും നൽകുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.

You may also like