Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:33 PM

ഈദ് അൽ ഇത്തിഹാദ് അവധി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്

by silvya




ദേശീയ ദിനത്തോടനുബന്ധിച്ച് ലഭിച്ച നാല് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ആഘോഷിക്കാൻ യുഎഇയിലെ താമസക്കാരും സന്ദർശകരും പ്രകൃതി രമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയതോടെ രാജ്യത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഷാർജയിലെ അൽ സുഹുബ് റസ്റ്റ് ഏരിയ, റാസൽഖൈമയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ജബൽ ജെയ്‌സ്, അൽ ഐനിലെ പ്രശസ്തമായ ജബൽ ഹഫീത്, ദുബായിലെ പ്രകൃതിദത്തമായ അൽ ഖുദ്റ ലേക്ക് എന്നിവിടങ്ങളിലെല്ലാം ജനപ്രവാഹം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി. തണുപ്പുള്ള കാലാവസ്ഥയിൽ മലമുകളിലെ കാഴ്ചകളും ക്യാമ്പിങ്ങും ആസ്വദിക്കാൻ കുടുംബസമേതം ആളുകൾ എത്തിയതാണ് തിരക്ക് വർധിക്കാൻ പ്രധാന കാരണം. അവധി ദിനങ്ങളിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

You may also like