Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:11 AM

റോഡപകടങ്ങൾ മുൻകൂട്ടി തടയാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി ദുബായ് പോലീസ്

by Raneesha Razak

ദുബായ് : റോഡപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ അവ പ്രവചിക്കാനും തടയാനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), തത്സമയ ട്രാഫിക് ഡാറ്റ (Real-time traffic data) എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള അത്യാധുനിക ട്രാഫിക് മാനേജ്‌മെന്റ് സംവിധാനവുമായി ദുബായ് പോലീസ്. വാഹനങ്ങളുടെ വേഗത, ഡ്രൈവർമാരുടെ പെരുമാറ്റം, ട്രാഫിക് തിരക്ക് എന്നിവ തത്സമയം വിശകലനം ചെയ്ത് അപകടസാധ്യതയുള്ള മേഖലകൾ (Accident hotspots) മുൻകൂട്ടി കണ്ടെത്താൻ ഈ സ്മാർട്ട് സംവിധാനത്തിലൂടെ സാധിക്കും.
വാഹനങ്ങളുടെ അമിതവേഗതയും അപകടകരമായ ഡ്രൈവിംഗും കണ്ടെത്തുന്നതിനൊപ്പം മുൻകാല ട്രാഫിക് റെക്കോർഡുകൾ കൂടി പരിശോധിച്ചാണ് എഐ സിസ്റ്റം അപകടസാധ്യത പ്രവചിക്കുന്നത്. ഒരു പ്രത്യേക റൂട്ടിൽ തുടർച്ചയായി അമിതവേഗത രേഖപ്പെടുത്തിയാൽ സിസ്റ്റം നൽകുന്ന മുന്നറിയിപ്പ് പ്രകാരം അവിടെ അടിയന്തരമായി റഡാറുകളും കൂടുതൽ പോലീസ് പട്രോളിംഗും സജ്ജീകരിക്കാൻ സാധിക്കും. ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ തത്സമയം നിരീക്ഷിക്കുന്ന ക്യാമറ ശൃംഖലകളും കമാൻഡ് സെന്ററുകളുമായി ഓരോ പോലീസ് പട്രോൾ വാഹനങ്ങളും നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർക്ക് അതിവേഗം ഇടപെടാൻ സാധിക്കുന്നുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം നഗരത്തിലെ വലിയ പരിപാടികൾ നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഈ പ്രവചന സാങ്കേതികവിദ്യ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ വിപുലമായ എഐ സംവിധാനങ്ങൾ ട്രാഫിക് രംഗത്ത് കൊണ്ടുവരാനാണ് ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.

You may also like