ദുബായ് : യുഎഇയിൽ വേനലവധി ആരംഭിച്ചതോടെ കുട്ടികളെ സ്ക്രീനുകളിൽ നിന്ന് അകറ്റി നിർത്താനും അവധിക്കാലം ബോറടിക്കാതെ മാറ്റാനും സമ്മർ ക്യാമ്പുകളെയും ആഭ്യന്തര വിനോദസഞ്ചാരത്തെയുമാണ് ഭൂരിഭാഗം രക്ഷിതാക്കളും ആശ്രയിക്കുന്നത്. എന്നാൽ ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് സമ്മർ ക്യാമ്പുകളുടെ ഭാരിച്ച ചെലവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആഴ്ചയിൽ 1,000 ദിർഹം വരെയാണ് ചില ക്യാമ്പുകൾക്ക് ഈടാക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള സൗജന്യ ക്യാമ്പുകളാകട്ടെ വളരെ വേഗത്തിൽ തന്നെ സീറ്റുകൾ നിറയുകയും ചെയ്യുന്നു.
ഭാരിച്ച യാത്രാച്ചെലവ് കാരണം വിദേശയാത്രകൾ ഒഴിവാക്കി യുഎഇയിലെ തന്നെ ഫാമുകൾ, ഹോട്ടലുകൾ, വിവിധ എമിറേറ്റുകളിലെ റിസോർട്ടുകൾ എന്നിവ സന്ദർശിച്ച് ‘സ്റ്റേക്കേഷൻ’ (Staycation) ആസ്വദിക്കാനാണ് പല കുടുംബങ്ങളും ഇപ്പോൾ താല്പര്യപ്പെടുന്നത്. ഒരു സാധാരണ ഔട്ടിംഗിന് തന്നെ 500 മുതൽ 1,500 ദിർഹം വരെ ചെലവ് വരുന്നുണ്ടെങ്കിലും കുട്ടികൾക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാൻ ഇത് സഹായിക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു.
Tag: