Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:41 AM

സ്വർണ്ണവിലയിൽ വൻ ഇടിവ്; ദുബായിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി

by Raneesha Razak

ദുബായ് : യുഎഇയിലെ സ്വർണ്ണാഭരണ പ്രേമികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ദുബായിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഈ ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ദുബായിൽ സ്വർണ്ണ വ്യാപാരം നടന്നത്.
തിങ്കളാഴ്ച രാവിലെ 9:17-നുള്ള കണക്കനുസരിച്ച് 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 519.75 ദിർഹമായി കുറഞ്ഞു (ഞായറാഴ്ച ഇത് 521.75 ദിർഹമായിരുന്നു). 22 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 483 ദിർഹത്തിൽ നിന്നും 481.25 ദിർഹമായും കുറഞ്ഞു. ജൂൺ രണ്ടാം തീയതി 24 കാരറ്റിന് 542.50 ദിർഹവും 22 കാരറ്റിന് 502.25 ദിർഹവുമായിരുന്നു വില. ഇതിൽ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം ഗ്രാമിന് 21 ദിർഹത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഉയർന്ന നിരക്കിൽ തുടർന്ന സ്വർണ്ണവില പെട്ടെന്ന് കുറഞ്ഞത് യുഎഇയിലെ ഉപഭോക്താക്കൾക്ക് സ്വർണ്ണം വാങ്ങാനുള്ള നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ഇസ്രായേൽ-ഇറാൻ സൈനിക നീക്കങ്ങളെ തുടർന്നുള്ള ആഗോള വിപണിയിലെ മാറ്റങ്ങളും യുഎസ് സാമ്പത്തിക ഡാറ്റയുമാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ഇടിയാൻ കാരണമായത്. ആഗോള വിപണിയിൽ ഔൺസിന് (Ounce) വില 4,300 ഡോളറിന് അടുത്തേക്ക് താഴ്ന്നതായും വരും ദിവസങ്ങളിൽ 4,100 ഡോളർ വരെയെത്താൻ സാധ്യതയുണ്ടെന്നും പെപ്പർസ്റ്റോണിലെ റിസർച്ച് സ്ട്രാറ്റജിസ്റ്റ് അഹമ്മദ് അസീരി വിലയിരുത്തി.

You may also like