Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:46 PM

ബഹ്‌റൈൻ കിരീടാവകാശിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ്

by Raneesha Razak
അബുദാബി : സൗഹൃദ സന്ദർശനത്തിനായി യുഎഇയിലെത്തിയ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ സ്വീകരിച്ചു. വ്യാഴാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആശംസകളും യുഎഇയുടെ തുടർന്നും നിലനിൽക്കുന്ന അഭിവൃദ്ധിക്കായുള്ള പ്രാർത്ഥനകളും പ്രിൻസ് സൽമാൻ യുഎഇ പ്രസിഡന്റിനെ അറിയിച്ചു. ബഹ്‌റൈൻ രാജാവിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും വികസനവും ആശംസിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും മറുപടി നൽകി.
യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ദീർഘകാലമായുള്ള അടുത്ത ബന്ധവും, ഇരുരാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത നീക്കങ്ങളും ഇരുനേതാക്കളും വിലയിരുത്തി. മേഖലയിലെ വികസനങ്ങൾ കണക്കിലെടുത്ത് പരസ്പര കൂടിയാലോചനകളും ഏകോപനവും തുടരാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സായിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും മറ്റ് പ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നേരത്തെ യുഎഇയിലെത്തിയ ബഹ്‌റൈൻ കിരീടാവകാശിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.

You may also like