Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:44 PM

ഓസ്ട്രേലിയയിൽ നിന്നുള്ള അടിയന്തര സന്ദേശം; ദുബായിൽ യുവതിക്ക് രക്ഷകരായി ദുബായ് പോലീസ്

by Raneesha Razak

ദുബായ്: ഓസ്ട്രേലിയയിൽ നിന്നും ലഭിച്ച അടിയന്തര ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജീവൻ അപകടത്തിലായ യുവതിക്ക് രക്ഷകരായി ദുബായ് പോലീസ്. ആത്മഹത്യാ മുനമ്പിലായിരുന്ന പ്രവാസി യുവതിയെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തി ജീവൻ രക്ഷിച്ച നിർണ്ണായക ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദുബായ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീം രചിച്ച ‘ഓപ്പറേഷൻസ് മാനേജ്‌മെന്റ്: ദി ആർട്ട് ഓഫ് ക്രിട്ടിക്കൽ നോട്ടിഫിക്കേഷൻസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ്’ എന്ന പുസ്തകത്തിലാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയിലുള്ള ബന്ധുക്കൾക്ക് യുവതി അയച്ച സന്ദേശത്തിൽ നിന്നാണ് ഇവർ അപകടത്തിലാണെന്ന സൂചന ലഭിക്കുന്നത്. തുടർന്ന് ദുബായിലുള്ള സഹപ്രവർത്തകൻ വഴി വിവരം ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ അറിയിക്കുകയായിരുന്നു. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ഓസ്ട്രേലിയയിലുള്ള പിതാവിൽ നിന്നും ലഭ്യമാക്കിയ ചിത്രങ്ങൾ പോലീസ് പട്രോളിംഗ് ടീമിന് കൈമാറി. ഈ ചിത്രങ്ങൾ കണ്ട കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡാണ് യുവതി താമസിക്കുന്ന ഫ്ലാറ്റ് പോലീസിന് കാണിച്ചുകൊടുത്തത്. വലിയ അളവിൽ ഗുളികകൾ കഴിച്ച് അപകടനിലയിലായിരുന്ന യുവതിയെ ഉടൻ തന്നെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടർമാരുടെ പരിചരണത്തിൽ ജീവൻ രക്ഷിക്കുകയുമായിരുന്നു.

You may also like