Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:30 PM

ഭാര്യയ്ക്ക് ഷെയ്ഖ് മുഹമ്മദിന്റെ പ്രണയാർദ്രമായ കത്ത്

by Raneesha Razak
ദുബായ് : ഭാര്യ ഷെയ്ഖാ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമ അൽ മക്തൂമിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എഴുതിയ വ്യക്തിഗത കത്ത് ശ്രദ്ധേയമാകുന്നു. തൻറെ പുതിയ പുസ്തകമായ ‘ലെറ്റേഴ്സ്’ (Letters)-ൽ ഉൾപ്പെടുത്തിയിരിക്കുന്ന “എ ലെറ്റർ ടു ഹിന്ദ്” എന്ന കത്തിലൂടെയാണ് 47 വർഷം നീണ്ട ദാമ്പത്യ ജീവിതത്തെക്കുറിച്ചും കുടുംബത്തിന്റെ കരുത്തായി നിലകൊള്ളുന്ന ഭാര്യയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം വൈകാരികമായി കുറിച്ചത്. “എന്റെ ജീവിതപങ്കാളിക്ക്, എന്റെ വീടിന്റെയും ജീവിതത്തിന്റെയും തൂണിന്, ഷെയ്ഖുമാരുടെ അമ്മയ്ക്ക്…” എന്ന് തുടങ്ങുന്ന കത്തിൽ, തനിക്ക് സമാധാനവും പിന്തുണയും നൽകുന്ന തന്റെ ആത്മാവിനോട് ഏറ്റവും അടുത്ത വ്യക്തിയാണ് ഷെയ്ഖാ ഹിന്ദെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കുട്ടികളുടെ ആദ്യത്തെ വിദ്യാലയവും മാതൃകയും അവരാണെന്നും, മക്കളിൽ കാണുന്ന എളിമയും കരുണയും രാജ്യസ്‌നേഹവും ഷെയ്ഖാ ഹിന്ദിന്റെ വളർത്തലിന്റെ ഗുണമാണെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

You may also like