യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ, 2025 ഡിസംബർ 16 തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
കിഴക്കൻ, വടക്കൻ, തീരദേശ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
UAE News
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് ആശംസകൾ നേർന്നു. ഡിസംബർ 16 നാണ് ബഹ്റൈൻ ദേശീയ ദിനം ആഘോഷിക്കുന്നത്.
ദുബായ്: അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നിർത്തിവച്ച ദുബായ് ട്രാം ജെബിആർ സർവീസ് വീണ്ടും പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെ ജുമൈറ ബീച്ച് റെസിഡൻസ് (JBR) 1, 2 സ്റ്റേഷനുകൾക്കിടയിലാണ് ട്രാം സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.
അപകടവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയതിന് ശേഷം സർവീസ് സാധാരണ നിലയിൽ സർവീസ് ആരംഭിച്ചതായി ആർടിഎ വ്യക്തമാക്കി.
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; തീരദേശങ്ങളിൽ മഴയ്ക്ക് സാധ്യത
മുന്നറിയിപ്പുമായി NCM
യുഎഇയിൽ ഇന്ന് (തിങ്കളാഴ്ച) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചു. ചില തീരദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിന്റെ സ്വാധീനം മേഖലയിൽ തുടരുന്നതിനാൽ, ഇന്ന് നേരിയതും മിതമായതുമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത വർധിച്ചേക്കാം.
NCM-ന്റെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് കാറ്റ് വീശും. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയാകാം, ചില പ്രദേശങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയെത്താൻ സാധ്യതയുണ്ട്.
ദുബായ് മെട്രോ ബ്ലൂ ലൈൻ; റൂട്ട് മാപ്പ് പുറത്തിറക്കി RTA-
2029-ൽ സർവീസ് ആരംഭിക്കും
ദുബായ്: നഗരത്തിലെ മെട്രോ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതിയായി ബ്ലൂ ലൈൻ ഒരുങ്ങുന്നു. 2029-ൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. മൊത്തം 30 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 14.5 കിലോമീറ്റർ ഉയരത്തിലുള്ള (Elevated) പാതയും 15.5 കിലോമീറ്റർ ഭൂമിക്കടിയിലൂടെയുള്ള (Underground) പാതയുമാണ് ഉൾപ്പെടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള 14 ഗ്രൗണ്ട്-ലെവൽ, അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളെ പുതിയ ബ്ലൂ ലൈൻ തമ്മിൽ ബന്ധിപ്പിക്കും.
ഗതാഗതക്കുരുക്കിന് ആശ്വാസം;നവീകരണത്തിനൊരുങ്ങി ദുബായ് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്
ദുബായ്: നഗരത്തിലെ പ്രധാന ഗതാഗത മേഖലകളിലെ യാത്രാ ദുരിതത്തിന് അറുതി വരുത്തുന്നതിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) സുപ്രധാന നവീകരിക്കുന്നതിനുള്ള കരാർ നൽകി.
ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും, അൽ അവീർ റോഡും, അൽ മനാമ സ്ട്രീറ്റും തമ്മിൽ കൂടിച്ചേരുന്ന പ്രധാന റോഡുകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക.
ഈ നവീകരണം പൂർത്തിയാകുന്നതോടെ ദുബായിലെ ഈ പ്രധാന പാതകളിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നും, ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും RTA പ്രതീക്ഷിക്കുന്നു.
മെസ്സിയെ കാണാൻ കഴിയാതെ ആരാധകരോഷം; കൊൽക്കത്തയിൽ കസേര തല്ലിത്തകർത്ത് പ്രതിഷേധം
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ നേരിൽ കാണാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കൊൽക്കത്തയിൽ ആരാധകരുടെ ശക്തമായ പ്രതിഷേധം. താരത്തെ ഒരു നോക്ക് കാണാൻ വലിയ പ്രതീക്ഷയോടെ തടിച്ചുകൂടിയ ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. മെസ്സിയെ കാണാൻ കഴിയാതെ വന്നതിലുള്ള കടുത്ത നിരാശ പ്രകടിപ്പിച്ച ആരാധകർ, നിയന്ത്രണം വിട്ട് കുപ്പികൾ എറിയുകയും വേദിക്കരികിലെ കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് നേരിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഇനി പാർക്കിംഗ് നിയന്ത്രണം;ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ
അബുദാബി: അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ക്യൂ മൊബിലിറ്റി (Q Mobility) അറിയിച്ചു. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ നീക്കം ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഡിസംബർ 15 മുതൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ ME9, ME10, ME11, ME12 സെക്ടറുകളിലാണ് പുതിയ നിയമങ്ങൾ ബാധകമാകുക. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ പാർക്കിംഗ് സൗജന്യമായിരിക്കും.
ഫുജൈറയിലെ പ്രധാന റോഡ് ഇന്നും നാളെയും താൽക്കാലികമായി അടച്ചിടും;മുന്നറിയിപ്പുമായി അധികൃതർ
ഫുജൈറ: 2025 ഏഷ്യ ട്രയാത്ത്ലോൺ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഫുജൈറ ഇന്റർനാഷണൽ ട്രയാത്ത്ലോൺ ചാമ്പ്യൻഷിപ്പിനും ഫുജൈറ ആതിഥേയത്വം വഹിക്കുന്നതിനാൽ, പൊതുജന സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കാൻ ഡിസംബർ 13 ശനിയാഴ്ചയും 14 ഞായറാഴ്ചയും ഫുജൈറയിലെ പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു.
അബുദാബി: അബുദാബിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിവാ ഇന്റർനാഷണൽ ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. ഡിസംബർ 12 മുതൽ 2026 ജനുവരി 3 വരെയാണ് ഈ പ്രശസ്തമായ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന, യുഎഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ താൽ മോരീബിന്റെ താഴ്വാരമാണ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ ദിവസങ്ങളിൽ റേസുകൾ, ഡ്രിഫ്റ്റിംഗ്, ഡ്യൂൺ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള ആവേശകരമായ മത്സരങ്ങളും, അതോടൊപ്പം സമ്പന്നമായ വിനോദപരിപാടികളും തദ്ദേശീയ സാംസ്കാരിക കാഴ്ച്ചകളും ഈ മേളയുടെ ഭാഗമായി അരങ്ങേറും.