Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 03:06 PM

ദുബായ് റോഡിൽ കുരുക്കില്ലാതെ പോകാം; ട്രക്കുകൾക്ക് ടൈം ലിമിറ്റ് വെച്ച് RTA

by Raneesha Razak
ദുബായ് : ദുബായിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ട്രക്കുകൾക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന റോഡുകളിലും വ്യാവസായിക മേഖലകളിലും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വ്യത്യസ്ത റോഡുകളിലെയും മേഖലകളിലെയും തിരക്കിന്റെ തോതനുസരിച്ച് ട്രക്ക് നിരോധന സമയത്തിൽ മാറ്റങ്ങളുണ്ടാകും. നിശ്ചിത സമയങ്ങളിൽ പ്രധാന പാതകളിലൂടെയുള്ള ട്രക്കുകളുടെ ഗതാഗതം പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, അടിയന്തര സേവനങ്ങൾക്കും അവശ്യവസ്തുക്കൾ എത്തിക്കുന്ന വാഹനങ്ങൾക്കും പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

You may also like