അബുദാബി : യുഎഇയിൽ നിശ്ചിത പരിധിക്ക് മുകളിലുള്ള റോക്കം (Cash) ഇടപാടുകൾ, ജീവനക്കാരുടെ താമസസൗകര്യം, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത നികുതി (VAT) നിയമങ്ങളിൽ പ്രധാന ഭേദഗതികൾ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രാലയം. 2017-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 8-ന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ മാറ്റങ്ങൾ വരുത്തി 2026-ലെ ക്യാബിനറ്റ് തീരുമാനം നമ്പർ 149 പുറപ്പെടുവിച്ചു. നികുതി നടപടിക്രമങ്ങൾ ലളിതമാക്കാനും, നികുതി വെട്ടിപ്പ് തടയാനും, ബിസിനസ്സ് സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കാനുമാണ് ഈ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.
പുതിയ ഭേദഗതി പ്രകാരം, ധനകാര്യ മന്ത്രാലയം പ്രത്യേകം നിശ്ചയിക്കുന്ന പരിധിക്ക് മുകളിലുള്ള ക്യാഷ് ഇടപാടുകൾക്ക് ഇൻപുട്ട് ടാക്സ് തിരികെ ലഭിക്കുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടാകും. ജീവനക്കാർക്ക് താമസസൗകര്യം നൽകുന്ന സ്ഥാപനങ്ങൾക്ക് ഇൻപുട്ട് ടാക്സ് വീണ്ടെടുക്കുന്നതിലും മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണത്തിലും ഇറക്കുമതിയിലും പുതിയ വ്യക്തത വരുത്തിയിട്ടുണ്ട്. വാറ്റ് നിയമങ്ങൾ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കാനും ബിസിനസ്സ് രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നടപടി.
Raneesha Razak
ലോകത്തെ മികച്ച 10 വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഇടംനേടി ദുബായ് സ്വകാര്യ സ്കൂളുകൾ
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് രോഗങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ പഠനവുമായി എം.ബി.സ്.യു.എ.ഐ
യുഎഇ എണ്ണയിതര വിദേശവ്യാപാരം 1.94 ട്രില്യൺ ദിർഹമിലെത്തി; ചരിത്ര കുതിപ്പുമായി രാജ്യം
അബുദാബി : 2026-ന്റെ ആദ്യ പകുതിയിൽ യുഎഇയുടെ എണ്ണയിതര വിദേശവ്യാപാരം റെക്കോർഡ് നേട്ടമായ 1.94 ട്രില്യൺ ദിർഹമിലെത്തിയതായി വിദേശവ്യാപാര കാര്യ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെ യൂദി. അബുദാബിയിൽ നടന്ന ഹിലി ഫോറത്തിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വർഷത്തെ അപേക്ഷിച്ച് 13.1 ശതമാനത്തിന്റെയും, 2022-ലെ സമാന കാലയളവിനെ അപേക്ഷിച്ച് 80 ശതമാനത്തിന്റെയും വളർച്ചയാണ് രേഖപ്പെടുത്തിയത്. എണ്ണയിതര കയറ്റുമതി മാത്രം എക്കാലത്തെയും ഉയർന്ന നിരക്കായ 453 ബില്യൺ ദിർഹമിലെത്തി.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മറികടക്കാൻ ഒമാനുമായി ചേർന്ന് സദൃശ്യ ലോജിസ്റ്റിക്സ് ശൃംഖലകളും ഫുജൈറ, ഖോർഫക്കാൻ തുറമുഖങ്ങളും സജീവമാക്കിയതായി മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം യുഎഇയുടെ ചുവപ്പ് വരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ 6 ഭൂഖണ്ഡങ്ങളിലായി 38 സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിൽ (CEPA) യുഎഇ ഒപ്പുവെച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റി ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം യുഎഇ കൂടുതൽ ഉറപ്പിച്ചു.
മേഖലാ സുരക്ഷയ്ക്ക് ഇയു-ജിസിസി സഹകരണവും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും പ്രധാനം
അബുദാബി : ഗൾഫ് മേഖലയിലെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും യൂറോപ്യൻ യൂണിയനും ജിസിസി രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഹോർമുസ് കടലിടുക്കിലെ തടസ്സമില്ലാത്ത കപ്പൽ ഗതാഗത സ്വാതന്ത്ര്യവും നിർണ്ണായകമാണെന്ന് ഗൾഫ് മേഖലയിലെ ഇയു പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോ. അബുദാബിയിൽ നടന്ന ‘ഹിലി ഫോറത്തിൽ’ (Hili Forum) സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിസിസി രാജ്യങ്ങളുടെ സുരക്ഷ യൂറോപ്പിന്റെയും സുരക്ഷയാണെന്നും, നയതന്ത്ര ചർച്ചകളിലൂടെ ഇറാന്റെ ആണവായുധ സ്വപ്നങ്ങൾ തടയുക എന്നത് ഇരുവിഭാഗത്തിന്റെയും പൊതുവായ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രപ്രധാനമായ മൂന്ന് മുൻഗണനകളാണ് ഡി മായോ മുന്നോട്ടുവെച്ചത്: നയതന്ത്ര മേഖലയിലെ ബഹുമുഖ സഹകരണം, പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് ഇടനാഴി (IMEC) ഉൾപ്പെടെയുള്ള വ്യാപാര-ഊർജ്ജ ശൃംഖലകൾ മെച്ചപ്പെടുത്തൽ എന്നിവയാണവ. മേഖലയുടെ ഭാവി സുരക്ഷാ ചർച്ചകളിൽ ജിസിസി രാജ്യങ്ങളെ ഒഴിവാക്കരുതെന്നും, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് കടൽമാർഗ്ഗമുള്ള വ്യാപാരം സുരക്ഷിതമാക്കുന്നത് ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മെയ്ഡ് ഇൻ യുഎഇ’ കാറുകൾ നിരത്തിലേക്ക്; അബുദാബിയിൽ ആഡംബര വാഹനം നിർമ്മിച്ച് ആർഒഎക്സ്
അബുദാബി : വാഹന നിർമ്മാണ രംഗത്ത് ചരിത്രനേട്ടവുമായി യുഎഇ. പ്രമുഖ വാഹന നിർമ്മാതാക്കളായ ആർഒഎക്സ് (ROX) അബുദാബിയിലെ അഡ്വാൻസ്ഡ് എഐ മാനുഫാക്ചറിംഗ് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കി ആദ്യത്തെ മൂന്ന് ആർഒഎക്സ് അഡാമസ് (ROX ADAMAS) വാഹനങ്ങൾ പുറത്തിറക്കി. ‘മെയ്ഡ് ഇൻ ദി എമിറേറ്റ്സ്’ മുദ്രയോടെയാണ് ഈ വാഹനങ്ങൾ പുറത്തിറങ്ങുന്നത്. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് (ADIO), വ്യവസായ-ഉയർന്ന സാങ്കേതികവിദ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയും ‘മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ പദ്ധതിയുടെ ഭാഗമായുമാണ് നിർമ്മാണം.
കിസാദ് (KEZAD) വ്യവസായ മേഖലയിൽ 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഉൽപ്പാദന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 2027-ൽ പ്രതിവർഷം 20,000 വാഹനങ്ങളും 2030 ഓടെ ഇത് 3,00,000 ആയി ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്. ആദ്യ ബാച്ചിൽ പുറത്തിറങ്ങിയ രണ്ട് വാഹനങ്ങൾ ‘ഗ്രാൻഡ് ടൂർ’ പര്യടനത്തിന്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. കൂടാതെ, പൂർണ്ണമായും യുഎഇയിൽ രൂപകൽപ്പന ചെയ്ത ആർഒഎക്സ് അഡാമസിന്റെ പ്രത്യേക പതിപ്പ് (Abu Dhabi Edition) 2027 മാർച്ച് മാസത്തിൽ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വെള്ളി ബാർ നിർമ്മിച്ച് സാം പ്രെഷ്യസ് മെറ്റൽസ്; ഗിന്നസ് വേൾഡ് റെക്കോർഡ്
ദുബായ് : യുഎഇയുടെ രൂപീകരണ വർഷമായ 1971-നോടുള്ള ആദരസൂചകമായി 1,971 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ വെള്ളി ബാർ നിർമ്മിച്ച് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാം പ്രെഷ്യസ് മെറ്റൽസ് (SAM Precious Metals) ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ദുബായ് പ്രെഷ്യസ് മെറ്റൽസ് കോൺഫറൻസിൽ വെച്ചാണ് ഈ ചരിത്ര നേട്ടം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. കേവലം 72 മണിക്കൂറിനുള്ളിൽ എല്ലാ സാങ്കേതിക വെല്ലുവിളികളെയും അതിജീവിച്ചാണ് സാം പ്രെഷ്യസ് മെറ്റൽസിന്റെ എഞ്ചിനീയറിംഗ് സംഘം ഈ നേട്ടം കൈവരിച്ചത്.
നിർമ്മാണത്തിനായി സാധാരണ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് മോൾഡിന് പകരം 1,100 കിലോഗ്രാം ഭാരമുള്ള മൈൽഡ് സ്റ്റീൽ മോൾഡ് വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒന്നിലധികം ഫർണസുകൾ ഒരേസമയം പ്രവർത്തിപ്പിച്ച് 35-ലധികം ജീവനക്കാരുടെ സഹകരണത്തോടെയാണ് വെള്ളി ഉരുക്കി ഒഴിച്ചത്. യുഎഇ ഭൂപടം, 1971 എന്ന വർഷം, ഡിഎംസിസി (DMCC), സാം ലോഗോകൾ എന്നിവ സിഎൻസി മെഷീൻ ഉപയോഗിച്ച് ബാറിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഡിഎംസിസി ട്രേഡ്ഫ്ലോ, ടോക്കിൻവെസ്റ്റ്, ബ്രിങ്ക്സ് എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ഈ പദ്ധതി പൂർത്തീകരിച്ചത്.
അബുദാബി: ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന വൻകിട സൈബർ ആക്രമണങ്ങളെ യുദ്ധപ്രവർത്തനമായി (Act of war) പരിഗണിക്കുന്നതിന് ആഗോളതലത്തിൽ ‘സൈബർ ജനീവ കൺവെൻഷൻ’ രൂപീകരിക്കണമെന്ന് യുഎഇ. അബുദാബിയിൽ നടക്കുന്ന ഹിലി ഫോറത്തിൽ സംസാരിക്കവെ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യങ്ങളുടെ ഡിജിറ്റൽ ആസ്തികൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങളും നിർവ്വചനങ്ങളും അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ രാജ്യത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പുറമെ സൈബർ ഭീഷണികളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ലോക്ഹീഡ് മാർട്ടിൻ, ജി42 (G42) തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചർച്ചയിൽ, സൈബർ-വ്യോമ പ്രതിരോധ സംവിധാനങ്ങൾ സംയോജിപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. എഐ അധിഷ്ഠിത സൈനിക പ്രതിരോധങ്ങളിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ മനുഷ്യന്റെ ഇടപെടൽ (Human in the loop) അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി.
സനദ് കാർഡ് ഉടമകൾക്ക് ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്ക് 50% ഇളവുമായി ദുബായ് ആർടിഎ
ദുബായ് : ഭിന്നശേഷിക്കാർക്ക് (People of Determination) പ്രതിദിന ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് Roads and Transport Authority – RTA Headquarter. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (CDA) നൽകുന്ന ‘സനദ് കാർഡ്’ (Sanad Card) ഉടമകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, യുഎഇ കുടുംബ മന്ത്രാലയമോ കമ്മ്യൂണിറ്റി എംപവർമെന്റ് മന്ത്രാലയമോ നൽകുന്ന ഭിന്നശേഷി കാർഡുള്ളവർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താമെന്ന് ആർടിഎ വ്യക്തമാക്കി.
പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും, നിലവിലുള്ളവ പുതുക്കുന്നതിനും, ലൈസൻസിൽ പുതിയ കാറ്റഗറി കൂട്ടിച്ചേർക്കുന്നതിനും, നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ ലൈസൻസിന് പകരമായി പുതിയത് അപേക്ഷിക്കുന്നതിനും ഈ ഡിസ്കൗണ്ട് ലഭിക്കും. അപേക്ഷകൾ സമർപ്പിച്ച് 3 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി തുടർനടപടികൾക്കായി ദുബായ് ഹെൽത്ത് അതോറിറ്റിയിലേക്ക് കൈമാറും. സിഡിഎയുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ്, അല്ലെങ്കിൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സനദ് കാർഡിനായി അപേക്ഷിക്കാം.