Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 08:37 PM

യു.എ.ഇ ലോട്ടറിയുടെ ‘കൂൾ ബസ് ഷെൽട്ടർ’ പദ്ധതി: തൊഴിലാളികൾക്ക് ആശ്വാസത്തിന്റെ തണൽ

by Raneesha Razak

യു.എ.ഇ : കടുത്ത വേനൽച്ചൂടിൽ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി യു.എ.ഇ ലോട്ടറിയും സ്മാർട്ട് ലൈഫ് ഫൗണ്ടേഷനും ചേർന്ന് ‘കൂൾ ബസ് ഷെൽട്ടർ’ പദ്ധതി ആരംഭിച്ചു. രാജ്യത്തെ ഔദ്യോഗിക ഉച്ചവിശ്രമ വേളയിൽ (ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ) വർക്ക് സൈറ്റുകൾക്ക് സമീപം നിർത്തിയിടുന്ന എയർകണ്ടീഷൻ ചെയ്ത ബസുകളാണ് വിശ്രമ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. തൊഴിലാളികൾക്ക് കഠിനമായ ചൂടിൽ നിന്ന് മാറി സുഖകരമായി വിശ്രമിക്കാനുള്ള സൗകര്യം ഈ പദ്ധതിയിലൂടെ ഒരുക്കുന്നു.

ബസിലെത്തുന്ന തൊഴിലാളികൾക്ക് തണുത്ത ടവലുകൾ, കുടിവെള്ളം, ഉന്മേഷദായകമായ പാനീയങ്ങൾ എന്നിവ സന്നദ്ധപ്രവർത്തകർ നൽകുന്നുണ്ട്. കൂടാതെ, ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ ഉപയോഗിക്കാനായി റീചാർജ് ചെയ്യാവുന്ന പോർട്ടബിൾ നെക്ക് ഫാനുകളും ഇവർക്ക് വിതരണം ചെയ്യുന്നു. നഗരവികസനത്തിന് നിർണ്ണായക സംഭാവന നൽകുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും അവരുടെ സേവനങ്ങളെ ആദരിക്കാനുമാണ് യു.എ.ഇ ലോട്ടറിയുടെ ‘H.O.P.E’ സാമൂഹിക പദ്ധതിയുടെ ഭാഗമായി ഈ പ്രവർത്തനം നടത്തുന്നത്.

You may also like