4
അബുദാബി: ഓൺലൈൻ തട്ടിപ്പുകൾ, അപരിചിതരുമായുള്ള ഇടപെടലുകൾ, വ്യക്തിവിവരങ്ങൾ പങ്കുവെക്കൽ തുടങ്ങിയ സൈബർ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ലക്ഷ്യമിട്ട് നിരവധി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.
അപരിചിതരുമായി സംസാരിക്കുമ്പോൾ കുട്ടികൾ അതീവ ജാഗ്രത പാലിക്കണമെന്നും തങ്ങൾക്ക് നേരിട്ട് അറിയാവുന്നവരുമായി മാത്രം ഓൺലൈനിൽ ഇടപഴകാൻ പഠിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കുട്ടികൾക്ക് ഓൺലൈനിൽ നേരിടുന്ന അനുഭവങ്ങളെക്കുറിച്ച് ഭയമില്ലാതെ മാതാപിതാക്കളോട് തുറന്നു പറയാൻ കഴിയുന്ന ഒരു അന്തരീക്ഷം വീട്ടിൽ ഒരുക്കേണ്ടതുണ്ട്. അപരിചിതമായ ലിങ്കുകളിലും സന്ദേശങ്ങളിലും ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കുട്ടികളെ ശീലിപ്പിക്കണമെന്നും ഓൺലൈനിൽ വ്യക്തിവിവരങ്ങളോ ഫോട്ടോകളോ അശ്രദ്ധമായി പങ്കുവെക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.