6
ഷാർജ : 1448 ഹിജ്റ വർഷത്തെ ജമാദുൽ അവ്വൽ മാസപ്പിറവി കാണുന്നത് സംബന്ധിച്ച ജ്യോതിശാസ്ത്ര പ്രവചനം പുറത്തുവിട്ട് ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി ഹബ് (SSAH). ഒക്ടോബർ 11 ഞായറാഴ്ച സൂര്യാസ്തമയത്തിനു ശേഷം നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ ചന്ദ്രക്കല ദൃശ്യമാകാൻ സാധ്യതയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും, സൂര്യാസ്തമയത്തിന് മുൻപ് അത്യാധുനിക ആസ്ട്രോഫോട്ടോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് കണ്ടെത്താൻ കഴിഞ്ഞേക്കും.
ശാസ്ത്രീയ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കുന്ന രാജ്യങ്ങളിൽ ഒക്ടോബർ 12 തിങ്കളാഴ്ച ജമാദുൽ അവ്വൽ മാസം ആരംഭിക്കാനാണ് സാധ്യത. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ ഉള്ള നേരിട്ടുള്ള ദൃശ്യപരതയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഒക്ടോബർ 13 ചൊവ്വാഴ്ചയായിരിക്കും പുതിയ മാസം ആരംഭിക്കുക. ശനിയാഴ്ച രാത്രി 7:50-ഓടെ ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ ഒരേ രേഖയിൽ വരുന്ന പ്രതിഭാസം (Conjunction) നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.