Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 12:27 PM

20 കോടിയിലധികം പുഷ്പങ്ങളുമായി ദുബായ് മിറക്കിൾ ഗാർഡൻ പുനരാരംഭിച്ചു

by Raneesha Razak

ദുബായ് : യുഎഇയിൽ തണുപ്പുകാലം ആരംഭിച്ചതോടെ ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ‘ദുബായ് മിറക്കിൾ ഗാർഡൻ’ (Dubai Miracle Garden) പുതിയ സീസണിനായി തുറന്നുകൊടുത്തു. ‘പതിനഞ്ച് വർഷങ്ങൾ, ഒന്നിച്ചു വിടരാം’ (Fifteen Years, Blooming Together) എന്ന പ്രമേയത്തിൽ മിറക്കിൾ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ചു. 150-ലധികം ഇനങ്ങളിലായി 20 കോടിയിലധികം പൂക്കളാണ് ഇത്തവണ സന്ദർശകരെ ആകർഷിക്കാനായി മിറക്കിൾ ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്.
2026 ഒക്ടോബർ 8 മുതൽ 2027 മേയ് 31 വരെയാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്. ഓരോ ആഴ്ചയിലും പ്രത്യേക തീമുകളോടെയായിരിക്കും പാർക്ക് പ്രവർത്തിക്കുക. യുഎഇ ഫ്ലാഗ് ഡേ, ദീപാവലി, പിങ്ക് ഒക്ടോബർ, ദുബായ് ഫിറ്റ്‌നസ് ചലഞ്ച്, ഈദ് അൽ ഇതിഹാദ് തുടങ്ങിയ ആഘോഷങ്ങൾക്ക് അനുബന്ധമായി പ്രത്യേക പരിപാടികളും സംഗീത പരിപാടികളും അരങ്ങേറും. അൽ ബർഷ സൗത്ത് 3-യിൽ സ്ഥിതി ചെയ്യുന്ന പാർക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തിക്കുക. മുതിർന്നവർക്ക് 105 ദിർഹവും കുട്ടികൾക്ക് 84 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

You may also like