Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:25 PM

തീവ്രവാദത്തോടും വിദ്വേഷ പ്രസംഗങ്ങളോടും വിട്ടുവീഴ്ചയില്ല; ഉറച്ച നിലപാട് വ്യക്തമാക്കി ഡോ. അൻവർ ഗർഗാഷ്

by Raneesha Razak

അബുദാബി : തീവ്രവാദത്തോടും വിദ്വേഷ പ്രചാരണങ്ങളോടും യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്ന യുഎഇയുടെ ശക്തമായ നിലപാട് ആവർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്. വിദ്വേഷത്തെയും തീവ്രവാദ ചിന്താഗതികളുടെ ഉറവിടങ്ങളെയും തടയുന്നതിലൂടെ മാത്രമാണ് രാജ്യത്തിന്റെയും മേഖലയുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം യുഎഇയുടെ ദീർഘവീക്ഷണത്തോടെയുള്ള നിലപാട് വ്യക്തമാക്കിയത്.
മേഖലയിലെ തീവ്രവാദ ഭീഷണികൾക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്നും വിദ്വേഷ പ്രസംഗങ്ങളിലൂടെ ഭീകരപ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത് വലിയ അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്തിടെയുണ്ടായ ഭീകരാക്രമണ സംഭവം ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. അതിനാൽ തന്നെ തീവ്രവാദ ആശയങ്ങൾ വളരുന്ന തണലുകൾ ഇല്ലാതാക്കുകയെന്നത് സുരക്ഷ ഉറപ്പാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണെന്നും യുഎഇയുടെ ശക്തമായ നയം ഇതിൽ ഊന്നിപ്പറയുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

You may also like