Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:53 PM

ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി അറബിക് ഭാഷാ ശേഷി വിലയിരുത്തലുമായി യുഎഇ

by Raneesha Razak

ദുബായ് : യുഎഇയിലെ സർക്കാർ സ്‌കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കറിക്യുലം പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളിലും ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി അടിസ്ഥാന അറബിക് ഭാഷാ നൈപുണ്യ വിലയിരുത്തൽ നടത്തുന്നു. ഒക്ടോബർ 2 വരെ നീളുന്ന ഈ പരിശോധന വിദ്യാർത്ഥികളുടെ വായന, എഴുത്ത്, ആശയവിനിമയ ശേഷികൾ എന്നിവ മനസ്സിലാക്കുന്നതിനായാണ് സംഘടിപ്പിക്കുന്നത്. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികളുടെ ഭാഷാപരമായ കഴിവുകളും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള മേഖലകളും കണ്ടെത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
2026-2027 അധ്യയന വർഷത്തെ പദ്ധതിയുടെ ഭാഗമായി 292 സ്‌കൂളുകളിലെ മുപ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് ഈ മൂല്യനിർണ്ണയത്തിൽ പങ്കാളികളാകുന്നത്. ഇത് ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന പരീക്ഷയല്ലെന്നും കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന രീതിയിൽ പ്രത്യേക പരിശീലനങ്ങൾ നൽകരുതെന്നും സ്‌കൂൾ അധികൃതർ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. സ്‌കൂൾ സമയത്തിനുള്ളിൽ ഇലക്ട്രോണിക് സംവിധാനം വഴി രണ്ട് സെഷനുകളായാണ് പരിശോധന നടക്കുക. കുട്ടികളുടെ യഥാർത്ഥ കഴിവുകൾ മനസ്സിലാക്കി വ്യക്തിഗത പിന്തുണ നൽകാൻ ഈ പരിശോധനാ ഫലം അധ്യാപകരെ സഹായിക്കും.

You may also like