Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:29 PM

ഈജിപ്തിൽ 34 കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയയുമായി ഷാർജ ചാരിറ്റി

by Raneesha Razak
ഷാർജ : ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങൾ നേരിടുന്ന കുട്ടികൾക്ക് തുണയായി ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ (SCI) ജീവകാരുണ്യ മിഷൻ. ഈജിപ്തിൽ നടത്തിയ പുതിയ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 34 കുട്ടികൾക്കാണ് ഹൃദയശസ്ത്രക്രിയയും (Cardiac catheterisation and open-heart procedures) കാർഡിയാക് കത്തീറ്ററൈസേഷനും വിജയകരമായി പൂർത്തിയാക്കിയത്.
ആതുരസേവനത്തിനൊപ്പം അർഹരായ കുടുംബങ്ങൾക്ക് സ്വയംതൊഴിൽ കണ്ടെത്താനുള്ള സഹായങ്ങളും ചാരിറ്റി നൽകി. അനാഥരായ കുട്ടികളുടെ അമ്മമാർക്കായി 100 തയ്യൽ യന്ത്രങ്ങളും 100 ഓവനുകളും അടക്കം 200 വരുമാനദായക ഉപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ 1,000 ഭക്ഷണച്ചാക്കുകളും, സ്പോൺസർ ചെയ്യപ്പെട്ട 10,190 കുട്ടികൾക്ക് സ്കൂൾ ബാഗുകളും നൽകി. ‘ഐഡിയൽ മതേഴ്സ് ഉംറ’ പദ്ധതിയുടെ ഭാഗമായി 40 അമ്മമാർക്ക് ഉംറ യാത്ര നൽകുമെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like