ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പുരോഗമിക്കുന്ന 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM 2026) ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. യുഎഇയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 1,405 പ്രമുഖ സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കുന്ന മേളയിലെ വിവിധ പവലിയനുകൾ അദ്ദേഹം ചുറ്റിക്കാണുകയും ആഗോള യാത്രാ-വിനോദസഞ്ചാര മേഖലയിലെ പുതിയ പുരോഗതികൾ വിലയിരുത്തുകയും ചെയ്തു.
മേഖലയിലെ പ്രമുഖ വ്യക്തികളെയും വിദഗ്ദ്ധരെയും ഒന്നിപ്പിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമാണ് ഈ പ്രദർശനമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ആഗോള ടൂറിസം മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന കേന്ദ്രമായി ദുബായ് എപ്പോഴും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. “ട്രാവൽ 2040: ഡ്രൈവിംഗ് ന്യൂ ഫ്രണ്ടിയേഴ്‌സ് ത്രൂ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി” എന്ന പ്രമേയത്തിൽ നടക്കുന്ന ഇത്തവണത്തെ എടിഎമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പരിവർത്തനം, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
11