Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:47 PM

സഞ്ചാരികളുടെ സുരക്ഷയ്ക്ക് അത്യാധുനിക സ്മാർട്ട് സേവനങ്ങളുമായി ദുബായ് പോലീസ്

by Raneesha Razak

ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (ATM 2026) സഞ്ചാരികൾക്കായി അത്യാധുനിക സ്മാർട്ട് സുരക്ഷാ സജ്ജീകരണങ്ങളും ഡിജിറ്റൽ സേവനങ്ങളും അവതരിപ്പിച്ച് ദുബായ് പോലീസ്. സന്ദർശകർക്ക് കൂടുതൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം നൽകുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയും പോലീസിംഗ് രംഗത്ത് എപ്രകാരം പ്രയോജനപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പോലീസിന്റെ പവലിയൻ. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി പവലിയൻ സന്ദർശിച്ച് പുതിയ സംവിധാനങ്ങൾ വിലയിരുത്തി.
പവലിയനിൽ ടൂറിസ്റ്റ് സപ്പോർട്ട് സർവീസ്, ഹത്തയിലെ മൗണ്ടൻ റെസ്ക്യൂ ഓപ്പറേഷൻസ്, സ്മാർട്ട് പോലീസ് സ്റ്റേഷൻ (SPS) സേവനങ്ങൾ, സ്മാർട്ട് ലോസ്റ്റ് ആൻഡ് ഫൗണ്ട് സിസ്റ്റം, ഇ-ക്രൈം പ്ലാറ്റ്‌ഫോം, സൈബർ സുരക്ഷാ അവബോധ കേന്ദ്രം തുടങ്ങിയ പ്രധാന സേവനങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകളും പ്രോആക്ടീവ് സേവനങ്ങളും ഉപയോഗിച്ച് മികച്ച യാത്രാ സുരക്ഷ ഉറപ്പാക്കുന്നത് ദുബായിയെ ലോകത്തിലെ മുൻനിര വിനോദസഞ്ചാര-വ്യാപാര കേന്ദ്രമാക്കി നിലനിർത്താൻ സഹായിക്കുമെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു.

You may also like