Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 02:33 PM

ജിസിസി യാത്രകൾ കൂടുതൽ എളുപ്പമാകുന്നു

by Raneesha Razak
റിയാദ് : ജിസിസി രാജ്യങ്ങൾക്കിടയിലെ യാത്രകളും ഗതാഗതവും കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി പുതിയ പ്രഖ്യാപനങ്ങളുമായി ജിസിസി ജനറൽ സെക്രട്ടറി ജാസെം മുഹമ്മദ് അൽ ബുദൈവി. റിയാദിൽ നടന്ന ‘സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026’ പ്രത്യേക സെഷനിലാണ് ജിസിസി പൗരന്മാർക്ക് വലിയ നേട്ടമാകുന്ന സുപ്രധാന വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം പരസ്പര സഹകരണത്തോടെയുള്ള പൊതു സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജിസിസി രാജ്യങ്ങളിൽ ഡ്രൈവിംഗ് ലൈസൻസുകൾ പരസ്പരം അംഗീകരിക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു മാറ്റം. അംഗരാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്ന പൗരന്മാർക്ക് പുതിയ രാജ്യത്തെ ലൈസൻസിലേക്ക് മാറുമ്പോൾ പുതിയ ഡ്രൈവിംഗ് ടെസ്റ്റുകൾ എഴുതാതെ തന്നെ എളുപ്പത്തിൽ ലൈസൻസ് മാറ്റിയെടുക്കാൻ സാധിക്കും. സന്ദർശകരായി എത്തുന്നവർക്ക് നിലവിലുള്ള ലൈസൻസ് ഉപയോഗിച്ച് തന്നെ രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ ഇതിനകം തന്നെ അനുവാദമുണ്ട്. ഇതിനുപുറമെ, കരമാർഗ്ഗമുള്ള അതിർത്തി കടന്നുള്ള യാത്രകൾ വേഗത്തിലാക്കാൻ ജിസിസി പൗരന്മാർക്കായി പ്രത്യേക അതിർത്തി പാതകളും (Dedicated lanes) സജ്ജീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയും ബഹ്‌റൈനും തമ്മിലുള്ള കിംഗ് ഫഹദ് കോസ്‌വേ പോലുള്ളവയിൽ ഇതിനായി പ്രത്യേക നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.
അംഗരാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അൽ ബുദൈവി വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങളുടെ വിവരങ്ങൾ അടങ്ങിയ പങ്കിട്ട ഡാറ്റാബേസ് ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ ഒരു അംഗരാജ്യത്തിലെ ഗതാഗത നിയമലംഘനങ്ങളോ മറ്റ് റെക്കോർഡുകളോ മറ്റ് അഞ്ച് രാജ്യങ്ങളിലെ അധികാരികൾക്കും എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും.

You may also like