Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:42 PM

ലോകത്തെ ഏറ്റവും മനോഹര ശബ്ദം തേടി ദുബായ്

ഖുർആൻ അവാർഡിന്റെ രണ്ടാം ഘട്ടത്തിലേക്ക് 424 പ്രകാശങ്ങൾ

by Raneesha Razak

ദുബായ് : 2027-ലേക്കുള്ള 29-ാമത് ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്റെ രണ്ടാം ഘട്ടത്തിലേക്ക് 46 രാജ്യങ്ങളിൽ നിന്നായി 424 മത്സരാർത്ഥികൾ യോഗ്യത നേടി. സെപ്റ്റംബർ 1 മുതൽ 14 വരെയാണ് രണ്ടാം ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഖുർആൻ പാരായണ രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഈ ആഗോള വേദിയിൽ ഇത്തവണ 135 രാജ്യങ്ങളിൽ നിന്നായി 20,535 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 16 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 321 പുരുഷന്മാരും, 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ 103 പേരും (53 ആൺകുട്ടികളും 50 പെൺകുട്ടികളും) ഉൾപ്പെടുന്നു.

മത്സരാർത്ഥികളുടെ ശബ്ദസൗകുമാര്യം, പ്രകടനം, തജ്‌വീദ് (ഖുർആൻ പാരായണ നിയമങ്ങൾ) എന്നിവ സമഗ്രമായി വിലയിരുത്തിയാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് സംഘാടക സമിതി ചെയർമാൻ അഹമ്മദ് ദർവീഷ് അൽ മുഹൈരി പറഞ്ഞു. അടുത്ത തലമുറയിൽ ഖുർആൻ പാരായണത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും, ലോകമെമ്പാടുമുള്ള മികച്ച പാരായണക്കാരെ ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരാനും ഈ മത്സരം സഹായിക്കും. കൃത്യമായ വിലയിരുത്തലുകളിലൂടെയും ഉയർന്ന മാനദണ്ഡങ്ങളിലൂടെയുമാണ് ഫൈനൽ റൗണ്ടിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

You may also like