Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 29, 2026 | 09:49 PM

ബുർജ് ഖലീഫ/ദുബായ് മോൾ മെട്രോ സ്റ്റേഷനിൽ താത്കാലിക ഗോവണി മന്ദിരം തുറന്നു

by Raneesha Nizar

ദുബായ് : വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ബുർജ് ഖലീഫ/ദുബായ് മോൾ മെട്രോ സ്റ്റേഷനിൽ താത്കാലിക ഗോവണി മന്ദിരം (Temporary Staircase Building) തുറന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. സ്റ്റേഷന്റെ ഒന്നാം നമ്പർ എക്‌സിറ്റിലാണ് (Exit 1) ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രവേശന കവാടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രക്കാർ നൽകിയിരിക്കുന്ന ദിശാസൂചകങ്ങൾ പാലിക്കണമെന്നും സഹായത്തിനായി ജീവനക്കാരുടെ സേവനം ലഭ്യമാണെന്നും ആർടിഎ വ്യക്തമാക്കി.
മെട്രോ സ്റ്റേഷന്റെ ശേഷി 65 ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള വൻകിട വികസന പദ്ധതിയാണ് നിലവിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിദിന യാത്രാശേഷി 2,20,000 ആയി ഉയർത്തും. വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സ്റ്റേഷന് സമീപമുള്ള ബസ്, ടാക്സി സർവീസ് റോഡുകൾ 2026 അവസാനം വരെ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, കൂടുതൽ എൻട്രി-എക്‌സിറ്റ് ഗേറ്റുകൾ എന്നിവ ഉൾപ്പെടുത്തി സ്റ്റേഷന്റെ വിസ്തൃതി 8,500 ചതുരശ്ര മീറ്ററായാണ് വർദ്ധിപ്പിക്കുന്നത്.

You may also like