Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 29, 2026 | 09:49 PM

വാർണർ ബ്രദേഴ്‌സ് വേൾഡിൽ പുതിയ റൈഡ്

by Raneesha Nizar

അബുദാബി : യാസ് ഐലൻഡിലെ വാർണർ ബ്രദേഴ്‌സ് വേൾഡിൽ 2018-ന് ശേഷമുള്ള ആദ്യ പുതിയ സ്ഥിരം റൈഡായ ‘ക്രിപ്റ്റോനൈറ്റ് കൊളൈഡർ’ പ്രവർത്തനമാരംഭിച്ചു. ഡിസി കോമിക്സ് തീമിൽ ലെക്സ് ലൂഥറിന്റെ ലബോറട്ടറി പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ റൈഡിൽ 32 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. പ്രത്യേക വെളിച്ചം, ശബ്ദം, വിഷ്വൽ ഇഫക്റ്റുകൾ എന്നിവയുടെ അകമ്പടിയോടെ കറങ്ങുന്ന വേറിട്ടൊരു അനുഭവമാണ് ഇത് നൽകുന്നത്.
കുടുംബങ്ങൾക്ക് ഒന്നടങ്കം ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ റൈഡ് സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും മികച്ച തീം പാർക്കിനുള്ള 2026-ലെ ലീസെബെർഗ് അപ്ലോസ് അവാർഡ് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ അവതരിപ്പിച്ച ഈ ആക്ഷൻ റൈഡ്, പാർക്കിലേക്കുള്ള സാധാരണ എൻട്രി ടിക്കറ്റിൽ തന്നെ ആസ്വദിക്കാനാകും. മെട്രോപോളിസ് സോണിൽ ഇനി വരാനിരിക്കുന്ന ‘സൂപ്പർമാൻ അപ് ആൻഡ് എവേ’ റോളർ കോസ്റ്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

You may also like